ത്വായിഫ് വാഹനാപകടം; വാഹനം പാലത്തിലേക്ക് കയറാനിരിക്കെ പെട്ടെന്ന് വെട്ടിച്ചതോടെ പലതവണ മറിഞ്ഞു, മരിച്ച മലയാളികളുടെ മൃതദേഹം സഊദിയിൽ ഖബറടക്കും

0
3110

ത്വായിഫ്: കഴിഞ്ഞ ദിവസം മക്കക്ക് സമീപം ത്വാഇഫിലുണ്ടായ കാറപകടത്തിന് കാരണം യാത്രയ്ക്കിടെ മയങ്ങി പോയത്. വാഹനം പാലത്തിലേക്ക് കയറിപ്പോകാനിരിക്കെ പെട്ടെന്ന് വെട്ടിച്ചതോടെ വാഹനം പലതവണ മറിയുകയായിരുന്നു. അപകടത്തിൽ മരിച്ച രണ്ട് മക്കളുടെയും ഇവരുടെ വലിയുമ്മയുടെയും മൃതദേഹം സഊദിയിൽ ഖബറടക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ത്വാഇഫിലെത്താൻ 71 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ഖത്തറിൽ നിന്നും ഉംറക്കായി മക്കയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാൻ ഫൈസൽ, അഹിയാൻ ഫൈസൽ, ഭാര്യയുടെ ഉമ്മ സാബിറ അബ്ദുൾഖാദർ (55) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ദോഹയിൽ നിന്ന് മക്കയിലേക്കുള്ള ദൂരം ഏകദേശം 1500 കിലോ മീറ്ററാണ്. ജിസിസി വീസയുള്ളവർക്ക് സഊദി അറേബ്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയതോടെ നിരവധി പേരാണ് ഉംറയ്ക്കായി മക്കയിലെത്തുന്നത്. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗവും സമയം കളയാതിരിക്കാൻ വിശ്രമം ഒഴിവാക്കും. വിശ്രമമില്ലാത്ത ഇത്തരം യാത്രകൾ പലപ്പോഴും അത്യാഹിത അപകടങ്ങളിലേക്കാണ് നയിക്കുന്നതതായി സാമൂഹിക പ്രവർത്തകർ പറയുന്നു.

ഇത്തരത്തിൽ വിശ്രമം എടുക്കാതെ ദീർഘ ദൂര യാത്ര ചെയ്തതാണ് ഇവിടെ വൻ അപകടം വരുത്തി വെച്ചത്. ഡ്രൈവിങ് മാറി മാറി ചെയ്യാൻ ആളുകൾ ഇല്ലാത്ത സാഹചര്യം ആണെങ്കിൽ ഇടയ്ക്കിടെ വിശ്രമം ആവശ്യമാണ്‌. ഉറക്കം ഒഴിവാക്കിയും ക്ഷീണം വക വെക്കാതെയും മറ്റും ഒരേ സമയം യാത്ര തീർക്കാം എന്ന് ഉദ്ദേശിച്ച് വാഹനം ഓടിച്ചാൽ വൻ ദുരന്തം ആയിരിക്കും വരുത്തി വെക്കുക. ഇക്കാര്യം ദീർഘ ദൂര ഡ്രൈവര്മാരും സാമൂഹ്യ പ്രവർത്തകരും ഉണർത്തുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക