സഊദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

0
3305

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ കുട്ടികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശികളായ ഫൈസലും അദേഹത്തിന്റെ കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. സഊദിയിലെ ത്വായിഫിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍ ഫൈസൽ, അഹിയാന്‍ ഫൈസൽ, ഭാര്യയുടെ മാതാവ് സാബിറ അബ്ദുൽഖാദർ (55) എന്നിവരാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് പത്തിരിപ്പാല സ്വദേശികളാണ്. ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കുവരികയായിരുന്നു. മക്കക്ക് ഏകദേശം സമീപം ത്വായിഫിനടുത്താണ് അപകടം. ത്വായിഫിലേക്ക് എത്താൻ ഏകദേശം 71 കിലോമീറ്റർ അകലെയാണ് അപകടം. പുലർച്ചെ സുബ്ഹി നിസ്കാരം നിർവ്വഹിക്കാൻ വാഹനം നിർത്തിയിരുന്നു. ശേഷം യാത്ര തിരിച്ച ശേഷമാണ് അപകടം.

ഫൈസലും ഭാര്യാ പിതാവും ത്വായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ പരിക്ക് ഗുരുതരമല്ല. ഫൈസലിന്റെ ഭാര്യ സുമയ്യ, പിതാവ് അബ്ദുൽ ഖാദർ എന്നിവർക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ല. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. മക്കയിലുള്ള ഇവരുടെ ബന്ധുക്കൾ ത്വായിഫിൽ എത്തിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക