വിശ്വാസി ലക്ഷങ്ങൾ സമ്മേളിക്കുന്ന 27-ാം രാവ് ഉൾപ്പെടെ റമദാനിലെ ഹറം പള്ളിയിലെ ഇമാമുമാരെ നിശ്ചയിച്ചു

0
1784

മക്ക: വിശുദ്ധ റമദാനിൽ ഇരു ഹറം പള്ളികളിലെയും ഇമാമുമാരെ നിശ്ചയിച്ചു. മക്ക ഹറം പള്ളിയുടെയും മദീന പ്രവാചക പള്ളിയുടെയും മേൽനോട്ടം വഹിക്കുന്ന ജനറൽ പ്രസിഡൻസിയാണ് ഗ്രാൻഡ് മോസ്‌ക്കിൽ റമദാൻ മാസത്തിൽ തറാവീഹ്, തഹജ്ജുദ് പ്രാർത്ഥനകൾക്കുള്ള ഇമാമുമാരുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തറാവീഹ്, തഹജ്ജുദ് പ്രാർത്ഥനകളിൽ നിശ്ചയിക്കപ്പെട്ട ഇമാമുമാർ ആയിരിക്കും ഓരോ ദിവസങ്ങളിലും അതാത് നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുക. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ്, യാസർ അൽ ദോസരി, ശൈഖ് അബ്ദുല്ല അൽ ജുഹ്നി, ശൈഖ് മാഹിർ അൽ മുഖൈലി, ഷെയ്ഖ് ബന്ദർ ബലീല എന്നിവർ ആണ് ഇമാമുമാർ.

ഏറെ പുണ്യമെന്ന് വിശ്വാസികൾ കരുതുന്ന വിശുദ്ധ റമദാനിലെ 27-ാം രാവിലെ തറാവീഹ് നിസ്കാരത്തിൽ ആദ്യ പത്ത് റക്അതുകളിൽ ശൈഖ് അബ്ദുള്ള അൽ ജുഹ്നിയും രണ്ടാം പകുതിയിൽ ശൈഖ് യാസർ അൽ ദോസരിയും ഇമാമുമാരായി നേതൃത്വം നൽകും.എന്ന ചരടുമായി ആരാധകരെ നയിക്കുമെന്ന് “രണ്ട് വിശുദ്ധ പള്ളികളുടെ പ്രസിഡൻസി” പ്രസ്താവിച്ചു. വിശുദ്ധ റമദാനിൽ വിശ്വാസികൾ ഒഴുകിയെത്തുന്നത് കണക്കിലെടുത്ത് വൻ സജ്ജീകരണങ്ങൾ ആണ് ഇരു ഹറമുകളിലും ഏർപ്പെടുത്തുന്നത്. ഇമാമുമാരുടെ ലിസ്റ്റ് താഴെ👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക