എയര്‍ഹോസ്റ്റസ് നാലാം നിലയില്‍ നിന്ന് വീണുമരിച്ചു; മലയാളിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍

0
3458

ബംഗളൂരു: എയര്‍ഹോസ്റ്റസ് കെട്ടിടത്തിൽനിന്ന് വീണു മരിച്ച സംഭവത്തിൽ മലയാളിയായ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് കാസര്‍കോട് സ്വദേശി ആദേശിനെ (26) പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ആദേശ്. കോരമംഗലയിലെ രേണുക റെസിഡൻസി സൊസൈറ്റിയിലെ അപാർട്മെന്റിലെ നാലാം നിലയിൽനിന്നാണ് അർച്ചന വീണുമരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അര്‍ച്ചന കാലുതെറ്റി താഴേക്കു വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് ആദേശിന്റെ വിശദീകരണം. ആദേശ് തന്നെയാണ് അര്‍ച്ചന ഫ്‌ളാറ്റില്‍ നിന്നു വീണ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അർച്ചന, അദേശ് | Photo: Screengrab/ Youtube

നാലുദിവസം മുമ്പാണ് അര്‍ച്ചന ദുബൈയില്‍ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയത്തിലായതെന്ന് എന്ന് പോലീസ് പറയുന്നു. ആറുമാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും സംഭവം നടന്ന രാത്രിയില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക