ഓസ്കാറിൽ തിളങ്ങി ഇന്ത്യ; രണ്ട് വിഭാഗങ്ങളിൽ പുരസ്കാരം, ആർ ആർ ആറിലെ നാട്ടു നാട്ടു മികച്ച ഗാനം

0
2142

ലോസ് ആഞ്ചൽസ്: 95-മാത് ഓസ്കർ വേദിയിൽ തിളങ്ങി ഇന്ത്യ. രണ്ട് വിഭാഗങ്ങളിലാണ് ഇന്ത്യക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തിൽ ദി എലിഫന്റ് വിസ്പറേഴ്സും മികച്ച തനത് ഗാനമായി ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവന്നിരിക്കുന്നത്. ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുമ്പ് എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയുമാണ് ഓസ്കർ നേടിയിരുന്നത്. എന്നാൽ ഇന്ത്യൻ ചിത്രത്തിനായിരുന്നില്ല പുരസ്കാരം. ‘സ്ലം ഡോഗ് മില്യണയർ’ ബ്രിട്ടീഷ് ഡ്രാമ ആയിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് പുരസ്കാരങ്ങൾ നേടുന്നത്.

മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. എം.എം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.റഹ്മാന്‍-ഗുല്‍സാര്‍ ജോടിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ് പുരസ്‌കാരം ഇന്ത്യയിലെത്തിയത്.

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാര – ദ എലഫന്റ് വിസ്പറേഴ്‌സ് സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം. മികച്ച ഒറിജിനല്‍ സോങ്- സംഗീത സംവിധായകന്‍, ചന്ദ്രബോസ് (രചന) (ആര്‍ആര്‍ആര്‍). എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു.

മികച്ച സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്).

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്. മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗണ്‍ മാര്‍വറിക്.

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമണ്‍ ടോക്കിങ്)

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച വിഷ്വല്‍ എഫക്റ്റ്‌സ് -അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ഓള്‍ ക്വയറ്റ്‌ ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്‌സ് ആന്റ് ഹോഴ്‌സ്

മികച്ച ഒറിജിനല്‍ സ്‌കോര്‍- വോക്കര്‍ ബെര്‍ട്ടെല്‍മാന്‍

മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ

മികച്ച സഹനടന്‍- കെ ഹൈ ക്യുവാന്‍ (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടി- ജാമി ലീ കര്‍ട്ടിസ് (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്‌റ്റെല്‍- അഡ്‌റിയെന്‍ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

ഓസ്‌കറില്‍ തരംഗമായി നാട്ടു നാട്ടു ഗാനം. നടി ദീപിക പദുക്കോണ്‍ വേദിയില്‍ ഗാനത്തെ പ്രശംസിച്ച് സംസാരിച്ചു. തൊട്ടുപിന്നാലെ ഒരുകൂട്ടം കലാകാരന്‍മാര്‍ ‘നാട്ടു നാട്ടു’ വേദിയില്‍ അവതരിപ്പിച്ചു.

മികച്ച വിദേശഭാഷാ ചിത്രം- ഓള്‍ ക്വയറ്റ്‌ ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്.