അനാശാസ്യ പ്രവര്‍ത്തനം; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

0
3102

ഷാര്‍ജ: യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ പൊലീസാണ് നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, പിടിയിലായ പ്രവാസികളെല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇത് സംബന്ധമായി കൂടുതൽ വ്യക്തമല്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.