മദ്യപിച്ചെത്തിയ വരൻ കല്യാണ മണ്ഡപത്തിൽ കിടന്നുറങ്ങി; വധു ഇറങ്ങിപ്പോയി, വൈറൽ വീഡിയോ

0
10956

ദിസ്പുർ/അസം: മദ്യപിച്ചെത്തിയ വരൻ കല്യാണ മണ്ഡപത്തിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വധു കല്യാണത്തിൽ നിന്ന് പിന്മാറി. അസമിലെ നൽബാരി ജില്ലയിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വരൻ മറ്റൊരാളുടെ മടിയിൽ തലവെച്ച് കിടന്നുറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യലഹരിയിലെത്തിയ വരനെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആണ് മണ്ഡപത്തിലെത്തിച്ചത്. മണ്ഡപത്തിലിരുന്ന യുവാവ് ആടുന്നത് വീ‍ഡിയോയിൽ കാണാം. വിവാഹ ചടങ്ങുകള്‍ തുടങ്ങുന്നതിനിടെ മണ്ഡപത്തിലിരുന്ന വരന്‍ മയങ്ങിപ്പോവുകയായിരുന്നു. പൂജാരി മന്ത്രം ചൊല്ലികൊടുത്തെങ്കിലും യുവാവിന് ബോധമുണ്ടായിരുന്നില്ല. ഇതോടെ വധു എഴുന്നേറ്റ് തനിക്ക് വിവാഹം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.

നാൽബാരി ടൗണിലെ താമസക്കാരനാണ് വരൻ. ഒരു മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനെത്തിയ വരന്റെ വീട്ടുകാരിൽ ഭൂരിഭാഗവും മദ്യപിച്ചാണ് എത്തിയത്. കാറിൽ നിന്ന് പോലും ഇറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു വരൻ. വരന്റെ പിതാവ് അതിലും മോശം അവസ്ഥയിലായിരുന്നു. ഇതെല്ലാം കണ്ടാണ് പെണ്‍കുട്ടി തനിക്കീ വിവാഹം വേണ്ടെന്ന് പറഞ്ഞതെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. വൈറൽ വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക