സഊദിയിൽ വാഹനാപകടത്തിൽ ആറംഗ കുടുംബത്തിന് ദാരുണ അന്ത്യം

0
2730

ജിസാൻ/സഊദി അറേബ്യ: സഊദിയിലുണ്ടായ വാഹനാപകടത്തിൽ ആറംഗ കുടുംബത്തിന് ദാരുണ അന്ത്യം. ജിസനിലാണ് ദാരുണ അപകടം നടന്നത്. അവധിക്കാലം ചിലവഴിക്കാൻ റിയാദിൽ നിന്ന് ജിസാനിലേക്ക് പോയ കുടുംബമാണ് അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിസാനിൽ അവധിക്കാലം ചിലവഴിച്ച് റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.

ജിസാൻ പ്രവിശ്യയിൽ പെട്ട അൽആരിദയിലെ അൽജുവ സ്‌കൂൾ ഉദ്യോഗസ്ഥൻ യഹ്‌യ ഹുസൈൻ ഖുബ്‌റാനിയും ഭാര്യയും നാലു മക്കളും സഞ്ചരിച്ച കാർ ഖമീസ് മുശൈത്തിനു സമീപമാണ് അപകടത്തിൽ മരിച്ചത്. ആറംഗ കുടുംബത്തിൽ ആരും തന്നെ ജീവനോടെ ബാക്കിയായില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക