ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കുടുംബാംഗങ്ങളെ ടൂറിസ്റ്റ് വിസയിൽ സഊദിയിലേക്ക് കൊണ്ടുവരാം; ടൂറിസം മന്ത്രാലയം

0
1802

റിയാദ്: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കുടുംബാംഗങ്ങളെ
ടൂറിസ്റ്റ് വിസയിൽ സഊദിയിലേക്ക് കൊണ്ടുവരാമെന്ന് ടൂറിസം മന്ത്രാലയം.

ആ രാജ്യങ്ങളിൽ സന്ദർശക വിസയിലെത്തുന്നവർക്കും സഊദിയിലേക്ക് വരാവുന്നതാണ്. സഊദിയിലേക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ ആദ്യം ജി.സി.സി റസിഡന്റ് വിസയുള്ള പ്രവാസിയാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. പിന്നീട് കുടുംബാംഗങ്ങൾ വേണ്ടി അപേക്ഷിക്കണം. പ്രവാസികളുടെ കൂടെയാണ് കുടുംബാംഗങ്ങൾ സഊദിയിലെത്തേണ്ടത്. ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏത് പ്രൊഫഷനിലുള്ള വിദേശികൾക്കും സഊദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കും.