റിയാദ്: ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ആർട്ടിക്കിൾ 15 ലെ വാചകം അനുസരിച്ച് സൗദി പതാക സമ്പ്രദായത്തിൽ അനുശാസിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് സൗദി പതാക ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, “പതാക ദിനം” എന്ന പേരിൽ എല്ലാ വർഷവും മാർച്ച് 11ന് പ്രത്യേക ദിനമായി ആചരിക്കാൻ രാജകൽപ്പന പുറപ്പെടുവിച്ചിരുന്നു.
