അബുദാബി: മാർച്ച് 23ന് ചില അറബ് രാജ്യങ്ങളിൽ റമസാൻ
ആരംഭിക്കാൻ സാധ്യതയുണ്ടെന്നു ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ.
22 നും 23 നും റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
നേരത്തെ, എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി റമസാൻ 23 ന് ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചിരുന്നു.
അതേസമയം പെരുന്നാൾ( ഈദുൽ ഫിത്ർ) ആദ്യ ദിവസം ഏപ്രിൽ 21 ന് ആയിരിക്കും. പെരുന്നാൾ( ഈദുൽ ഫിത്ർ) ഏപ്രിൽ 21 ന് ആയിരിക്കുമെന്ന് സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. അതേസമയം, ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകാതെ വരുമ്പോൾ 24 ന് റമസാൻ ആരംഭിക്കാൻ സാധ്യതയുണ്ട്.