ഇങ്ങനെയും ഉണ്ട് കഫീലുമാർ…..; പണമില്ലാത്തത് കാരണം അന്ന് നൽകിയില്ല; കയ്യിൽ പണം വന്നപ്പോൾ 15 വർഷം പഴക്കമുള്ള മലയാളിയുടെ കടം വീട്ടി സഊദി പൗരൻ

0
9178

ആലപ്പുഴ: താൻ പോലും മറന്നുപോയ തെൻറ ശമ്പള കുടിശിക സഊദിയിലെ തൊഴിലുടമയിൽനിന്ന് 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ വിസ്മയത്തിലും സന്തോഷത്തിലും ആലപ്പുഴ സ്വദേശി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദിന് അപ്രതീക്ഷിതമായി ലഭിച്ച പണത്തെക്കുറിച്ച് ഇനിയും വിശ്വസിക്കാനായിട്ടില്ല. സഊദിയിൽ വിനോദിെൻറ തൊഴിലുടമയായിരുന്ന മുഹമ്മദ് റമദാൻ ആണ് തന്റെ തൊഴിലാളിയുടെ അർഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്ത് കടമ നിറവേറ്റിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മണ്ണഞ്ചേരി സ്വദേശി വിനോദിന് ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ല. 15 വർഷം മുമ്പ് താൻ സൗദിയിൽ ജോലി ചെയ്തിരുന്ന സമയത്ത് തനിക്ക് കഫീലിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന കുടിശ്ശികയാണ് ഇപ്പോൾ അയാൾ അയച്ച് തന്നിരിക്കുന്നത്.

സഊദി പൗരൻ മുഹമ്മദ്‌ റമളാൻ ആണ് തന്റെ തൊഴിലാളിയായിരുന്ന വിനോദിന് 15 വർഷം മുമ്പ് താൻ നൽകാനുണ്ടായിരുന്ന കുടിശ്ശിക ഇപ്പോൾ അയച്ച് കൊടുത്ത് കടം വീട്ടിയിരിക്കുന്നത്.

ദമാമിൽ റമദാന്റെ കീഴിൽ ഡ്രൈവറായി 2004 ൽ ആയിരുന്നു വിനോദ് ജോലി ചെയ്തിരുന്നത്. വേറെയും നാല് ജീവനക്കാർ ഉണ്ടായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ റമളാന്റെ ബിസിനസിന്റെ കാര്യം പരുങ്ങലിലായി. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ സാധിക്കാതെ വന്നു. തുടർന്ന് തൊഴിലാളികൾ ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്തു. കുടിശിക നൽകാൻ കോടതി വിധി വന്നെങ്കിലും അത് നൽകാൻ റമളാന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മറ്റു നാല് പേർ നാട്ടിലേക്ക് മടങ്ങി.

എന്നാൽ വിനോദ് കേസുമായി മുന്നോട്ട് പോകാനും സന്ധി സംഭാഷണത്തിനും ശ്രമിച്ചു. സാമൂഹിക പ്രവർത്തകൻ ഷാജി ആലപ്പുഴ കൂടെ പിന്തുണയും സഹായവുമായി ഉണ്ടായിരുന്നു. പക്ഷെ പണം ഇല്ലാത്തതിനാൽ തനിക്ക് ഒന്നും തരാം കഴിയില്ല എന്ന നിലപാട് ആവർത്തിക്കുകയായിരുന്നു കഫീൽ ചെയ്തത്. അതോടൊപ്പം ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചതിനുള്ള പിഴകളും വിനോദിന് മേൽ വന്ന് കൊണ്ടിരുന്നു. പിഴ അടക്കുമെന്ന വാഗ്ദാനം നിറവേറ്റാനും കഫീലിനായില്ല.

ഇതിനിടെ കഫീൽ റമളാന് യു കെയിൽ സൗദി സർക്കാര് ചെലവിൽ പഠനത്തിനു അവസരം ലഭിച്ചു. യാത്രാ തടസ്സം നീങ്ങാൻ കേസിൽ നിന്നൊഴിവാക്കിത്തരണമെന്ന് ഇയാൾ വിനോദിനോടും ഷാജിയോടും അപേക്ഷിക്കുകയും ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Article first published in madhyamam online