മദീന: മലപ്പുറം സ്വദേശിനി മദീനയിൽ നിര്യാതയായി. പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടൻ നസീറ ടീച്ചറാണ് (36) മരിച്ചത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയാതായിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ കൂടെയുണ്ടായിരുന്ന ഭർത്താവ് മനക്കടവൻ ചോയക്കാട് വീട്ടിൽ അഷ്‌റഫും സുഹൃത്തുക്കളും മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. ദേവതിയാൽ ഹെവൻസ് സ്‌കൂൾ അധ്യാപികയായ നസീറ ഐ.ആർ.ഡബ്ല്യൂ പ്രവർത്തകയും ‘ടീൻ ഇന്ത്യ’ പള്ളിക്കൽ ബസാർ ഏരിയ സെക്രട്ടറിയുമാണ്. പൊതുരംഗത്ത് വളരെ സജീവമായി നിറഞ്ഞ് നിന്ന സാമൂഹ്യപ്രവർത്തകയായ നസീറ ഐ അർ ഡബ്ലിയു റസ്ക്യൂ ടീം അംഗവും കൂടിയാണ്.
കൊണ്ടോട്ടി സ്വദേശിയായ യൂസുഫ് അമ്പലങ്ങാടൻ ആയിഷ കുണ്ടിൽ എന്നിവരുടെ മകളാണ്. മക്കൾ: അമീൻ നാജിഹ്, അഹ് വാസ് നജ്‌വാൻ. സഹോദരങ്ങൾ: നൗഷാദ്, സിയാദ്, സഫ്‌വാന.
നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തനിമ സാംസ്‌കാരിക വേദി മദീന ഏരിയ പ്രസിഡന്റ് ജഅ്ഫർ എളമ്പിലാക്കോടിന്റെ നേതൃത്വത്തിൽ തനിമ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക