ഷർട്ടിന്റെ കൈ മൂടിയിട്ട് സ്വർണ്ണക്കടത്ത്; എയർ ഇന്ത്യാ ക്യാബിൻ ക്രൂ വിമാനത്താവളത്തിൽ പിടിയിൽ

0
2398

കൊച്ചി: ഷർട്ടിന്റെ കൈ മൂടിയിട്ട് സ്വർണ്ണം കടത്തിയ എയർ ഇന്ത്യാ ക്യാബിൻ ക്രൂ വിമാനത്താവളത്തിൽ പിടിയിലായി. സ്വർണം കടത്തിയ എയർ ഇന്ത്യാ ക്യാബിൻ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണമിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ് പിടികൂടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്‌റൈൻ – കോഴിക്കോട് – കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് സ്വർണ്ണം കടത്താൻ നടത്തിയ ശ്രമം പിടികൂടിയത്. ഗ്രീൻ ചാനലിലൂടെ കടക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക