മക്ക: മക്കയിൽ പ്രായമായവർക്കും വികലാംഗർക്കും ഉംറ നിർവഹിക്കുന്നവർക്കും തീർഥാടകർക്കും ആവശ്യമായ കർമങ്ങൾ അനായാസമായി നിർവഹിക്കാൻ സഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ (ഇവി) സജ്ജമാക്കി .
9,000-ലധികം ഇവി വാഹനങ്ങളാണ് സന്ദർശകരുടെ സേവനത്തിനായി ഒരുക്കിയിരിക്കുന്നത്. തീർഥാടകരെയും ഉംറ നടത്തുന്നവരെയും സേവിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി (ട്രാൻസ്‌പോർട്ട്) സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെ അവ മുൻകൂട്ടി ബുക്ക് ചെയ്യാം.