ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0
2328

മസ്കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ
മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത്ത് ജോസഫാണ് (47) മരിച്ചത്.മസ്കത്തിലെ അൽ ഖലീലി യുണൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത് ജോസഫ്.

ഭാര്യ – ശോഭ സുജിത്ത്. മക്കൾ – സിറിൽ സുജിത്, ഷോൺ സുജിത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.