വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തി

0
2081

ന്യൂഡൽഹി: രണ്ടു കോടി രൂപയുടെ സ്വർണം പിടികൂടി. ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ
ശുചിമുറിയിൽ നിന്നാണ് നാല് സ്വർണക്കട്ടികൾ കസ്റ്റംസ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടത്തിയത്.

ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന സിങ്കിനു താഴെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ. ചാരനിറത്തിലുള്ള സഞ്ചിയിൽ 3969 ഗ്രാം തൂക്കമുള്ള നാല് സ്വർണക്കട്ടികളാണ് ഉണ്ടായിരുന്നത്. ഇതിനു വിപണയിൽ ഏകദേശം 1,95,72,400 രൂപ വില വരും.