പ്രവാസികൾ കരുതിയിരുക്കുക; ജാഗ്രത പാലിക്കാൻ MOI മുന്നറിയിപ്പ്

0
13203

റിയാദ്: തട്ടിപ്പുകൾ വ്യാപകമാകുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സഊദി ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസ് വഴി നൽകി. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ലാറ്റ്ഫോമിന്റെ പേരിൽ തട്ടിപ്പുകൾ വ്യാപകമാകുന്നതിനിടെയാണ് പൊതു ജനങ്ങൾക്ക് അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോൺ കൊളുകൾ മുഖേനയും ഒ ടി പി വഴിയും തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് കൂടാതെ, അബ്ഷിറിന്റേതെന്ന പേരിൽ വ്യാജ ലിങ്കുകളും മറ്റും നിർമ്മിച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുൾക്കെതിരെ നേരത്തെയും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. “നിങ്ങളുടെ അബ്ഷർ അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക, അത് ഏതെങ്കിലും വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടരുതെന്നും വഞ്ചനയ്ക്ക് ഇരയാകരുതെന്നും” അബ്ഷിർ പ്രവാസികൾക്കും പൗരന്മാർക്കും നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.

അബ്ഷിർ നൽകുന്ന മുന്നറിയിപ്പ് മൊബൈൽ സന്ദേശം

absher.sa എന്ന ഓൺലൈൻ ലിങ്ക് വഴിയോ അബ്ഷിർ ആപ് വഴിയോ മാത്രമാണ് അബ്ഷിറിലേക്ക് പ്രവേശിക്കാൻ സാധിക്കുക. വഞ്ചനാപരമായ സന്ദേശങ്ങളും വ്യാജ ലിങ്കുകളും ആളുകൾ അവഗണിക്കണമെന്നും അബ്ഷർ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, WWW.ABSHIR.SA, WWW.ABSHER.COM തുടങ്ങിയ, ഒറ്റ നോട്ടത്തിൽ യഥാർത്ഥ അബ്ഷിർ വെബ്സൈറ്റ് ആണെന്ന് കരുതുന്ന ലിങ്കുകൾ നിർമിച്ച് നടത്തുന്ന തട്ടിപ്പുകൾ ആണ് മറ്റൊരു തരം. ഇത്തരത്തിൽ നിർമ്മിച്ച വ്യാജ ലിങ്കുകൾക്ക് ഉദാഹരണങ്ങൾ സഹിതം അബ്ഷിർ നേരത്തെ തന്നെ ഓർമ്മിപ്പിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക