മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
1599

ലണ്ടന്‍: മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

കമഴ്‍ന്നുവീഴാന്‍ ശ്രമിക്കവെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലില്‍ താമസിക്കുന്ന കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിന്‍ – ജിനു ദമ്പതികളുടെ മകള്‍ ജെയ്‍‍ഡന്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. റോയല്‍ ഓള്‍ഡ്‍ഹാം ആശുപത്രിയിലെ നഴ്‍സാണ് ജിനു. പ്രസവത്തിനായി നാട്ടില്‍ പോയിരുന്ന ദമ്പതികള്‍ ഏതാനും ആഴ്ച മുമ്പാണ് യു.കെയില്‍ തിരിച്ചെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജിബിന്‍ – ദമ്പതികള്‍ക്ക് മൂത്ത രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.