ഷാർജ: മരണത്തിന് തന്നെ കാരണമായേക്കാവുന്ന മാരകമായ
സിന്തറ്റിക് ലഹരി മരുന്ന് കണ്ടെത്തിയതായി ഷാർജ പൊലീസ്. ഇത് വിലകുറഞ്ഞതും എളുപ്പം ഉപയോഗിക്കാവുന്നതുമായ താണ്.
മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിനുള്ളിൽ ഒളിപ്പിക്കാവുന്നത് മുതൽ വിവിധ തരം കയറ്റുമതികളിൽ പായ്ക്ക് ചെയ്യുന്നത് വരെയുള്ള എല്ലാത്തരം ലഹരിമരുന്ന് കള്ളക്കടത്ത് രീതികളും അധികാരികൾ ഇതിനകം കണ്ടെത്തുകയും തകർക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, ലഹരിമരുന്ന് കടത്താൻ മാഫിയകൾ പുതിയ വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
നിലവിൽ പൊലീസിന്റെ റഡാറിൽ സിന്തറ്റിക് മരുന്നുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് പുതിയ തരം സിന്തറ്റിക് കഞ്ചാവ് സൗന്ദര്യവർധക വസ്തുക്കൾക്കുള്ള പാക്കേജിങ്ങിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ലബോറട്ടറി ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് തലവൻ കേണൽ അദേൽ അഹമ്മദ് അൽ മസ്മി പറഞ്ഞു.