ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നടത്തി വരുന്ന “അണി ചേരാം സമസ്ത സരണിയിൽ” അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ എസ് ഐ സി ഷറഫിയ്യ ഏരിയ സമ്മേളനം നടന്നു. ഷറഫിയ്യ സിറ്റി കെഎംസിസി ഓഫീസിൽ നടന്ന പരിപാടി സിദ്ധീഖ് ബാഖവി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. പി. ടി കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ഫൈസി ചേറൂർ, സലീം നിസാമി ഗൂഡല്ലൂർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ആർ. കെ തഹദീർ പ്രവർത്തന റിപ്പോർട്ടും എം. സി സുബൈർ ഹുദവി പട്ടാമ്പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുഹമ്മദ് ബഷീർ വീര്യാമ്പ്രം സ്വാഗതവും ഷബീർ മോങ്ങം നന്ദിയും പറഞ്ഞു. സിദ്ധീഖ് ബാഖവി പ്രാർത്ഥന നടത്തി.

ചെയർമാൻ: പി. ടി കെ അഹ്മദ് ഹാജി
വൈസ് ചെയർമാൻമാർ: സിദ്ധീഖ് ബാഖവി മണ്ണാർക്കാട്, സിദ്ധീഖ് ഹാജി ജീപ്പാസ്, നൗഷാദ് റീഗിൾ, അബ്ദുറഷീദ്. പ്രസിഡന്റ്: കെ. സി മുനീർ ഹുദവി, വൈസ് പ്രസിഡന്റുമാർ: സലീം നിസാമി ഗൂഡല്ലൂർ, ടി. കെ. സി അബ്ദുല്ല ഹാജി കുറ്റ്യാടി. ജനറൽ സെക്രട്ടറി: മുഹമ്മദ് ബഷീർ വീര്യാമ്പ്രം. വർക്കിംഗ് സെക്രട്ടറി: സുഹൈൽ ഹുദവി, ഓർഗനൈസിങ് സെക്രട്ടറി: ഷബീർ അഹ്മദ് മോങ്ങം. ജോ. സെക്രട്ടറിമാർ: ആർ. കെ തഹദീർ, അനീസ് ബാബു. ട്രഷറർ: ഹനീഫ വടക്കൻ. ദഅവ വിംഗ്: ജബ്ബാർ ഹുദവി പള്ളിക്കൽ, മുഹമ്മദ് ഹനീഫ. സഹചാരി റിലീഫ്: എം. സി സുബൈർ ഹുദവി, മുഹമ്മദ്. വിഖായ: ജാബിർ നാദാപുരം, അബ്ദു റഊഫ്റ. ടാലന്റ്: ജലീൽ വടകര, മുഹമ്മദ് കല്ലിങ്ങൽ. ടൂർ: അഷ്റഫ് നെല്ലളം