ഉക്രേനിയൻ ജനതയ്ക്ക് സഊദി അറേബ്യയുടെ കൈതാങ്ങ്

0
1095

റിയാദ്: ഉക്രേനിയൻ ജനതയ്ക്ക് സഊദിയുടെ 168 ടൺ സഹായവുമായി രണ്ട് ദുരിതാശ്വാസ വിമാനങ്ങൾ അയച്ചു.തമ്പുകളും ജനറേറ്ററുകളും മെഡിക്കൽ വസ്തുക്കളും മറ്റും അടക്കമുള്ള കാർഗോ വിമാനങ്ങൾ ഇന്നലെ രാവിലെയാണ് റിയാദ് എയർപോർട്ടിൽ നിന്ന് ഉക്രൈനിലേക്ക് 
പുറപ്പെട്ടത്.

ഉക്രൈൻ-പോളണ്ട് അതിർത്തിയിലെ സെസോവ് എയർപോർട്ടിലാണ് വിമാനങ്ങൾ ഇറങ്ങുക. പിന്നീട് പോളണ്ട് അതിർത്തി വഴി റിലീഫ് വസ്തുക്കൾ ഉക്രൈനിലെത്തിക്കും. ഉക്രൈന് 40 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ അധിക സഹായം നൽകാനുള്ള കരാറിലും ധാരണാ പത്രത്തിലും കഴിഞ്ഞയാഴ്ച സൗദി അറേബ്യ ഒപ്പു വെച്ചിരുന്നു. പോളണ്ട് അടക്കമുള്ള അയൽ രാജ്യങ്ങളിൽ കഴിയുന്ന ഉക്രൈൻ അഭയാർഥികൾക്ക് നേരത്തെ ഒരു കോടി ഡോളറിന്റെ അടിന്തര സഹായങ്ങളും സൗദി അറേബ്യ നൽകിയിരുന്നു.