സർവകലാശാലകളിൽ യോഗ പരിശീലനം കൊണ്ടു വരാൻ സഊദി അറേബ്യ പദ്ധതിയിടുന്നു

0
1064

റിയാദ്: സർവകലാശാലകളിൽ യോഗ പരിശീലനം കൊണ്ടു വരാൻ
സഊദി അറേബ്യ പദ്ധതിയിടുന്നു.
എല്ലാത്തരം യോഗ കായിക ഇനങ്ങളിലും മികവ് പുലർത്തുന്ന കളിക്കാരുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുകയും പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുകയാണ് സൗദി യോഗ കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.

ഇതിനിലുള്ള കരാറുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽമർവ പറഞ്ഞു.

യൂണിവേഴ്‌സിറ്റീസ് സ്‌പോർട്‌സ് ഫെഡറേഷൻ റിയാദിൽ സംഘടിപ്പിച്ച ‘രാജ്യത്തെ കായികരംഗത്തെ പിന്തുണയ്ക്കുന്നതിൽ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിന്റെ പങ്ക്’ എന്ന സെമിനാറിൽ പങ്കെടുക്കവെയാണ് ഈ തീരുമാനം.