ദമാം: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ, ഇന്ത്യയിലെ ഏറ്റവും മികച്ച ഫുള്‍ സര്‍വീസ് കാരിയറായ ‘വിസ്താര’ എയർ ദമാം-മുംബൈ റൂട്ടിൽ പ്രതിദിന നോണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിച്ചു. സഊദി അറേബ്യന്‍ വാണിജ്യ നഗരമായ ജിദ്ദക്കും ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്കുമിടക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ദമാമിൽ നിന്നും സർവ്വീസുകൾ ആരംഭിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്, ജിദ്ദ, അബുദാബി, മസ്‌കത്ത് എന്നിവയ്ക്ക് ശേഷം മേഖലയിലെ അഞ്ചാമത്തെ വിസ്താര ഡെസ്റ്റിനേഷനാണ് ദമാം. പ്രവാസികള്‍ ധാരാളമായി താമസിക്കുന്ന ദമാമിലേക്ക് സര്‍വീസ് തുടങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ദമാം സര്‍വീസ് കൂടി ആരംഭിക്കുന്നത്.
ഏറ്റവും നൂതനമായ ഫീച്ചറുകളടങ്ങുന്ന എ 320 നിയോ വിമാനമാണ് വിസ്താര മുംബൈ – ദമാം, മുംബൈ ജിദ്ദ റൂട്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജിദ്ദ- മുംബൈ നഗരങ്ങള്‍ക്കിടയില്‍ എയര്‍ലൈന്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ പറക്കുന്നുണ്ട്. ഇതിന് പുറമെയാണ് ദമാമിൽ നിന്ന് പ്രതിദിന സർവ്വീസും തുടങ്ങുന്നത്. മിഡില്‍ ഈസ്റ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ദമാം സര്‍വീസ് കൂടി ആരംഭിക്കുന്നത്. സ്‌കൈ ട്രാക്‌സിലും ട്രിപ് അഡൈ്വസറിലും ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. കൂടാതെ, ക്യാബിന്‍ ശുചിത്വത്തില്‍ ലോകോത്തര ഖ്യാതിയുള്ള വിസ്താര ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. നിരവധി മികച്ച എയര്‍ലൈന്‍ പുരസ്‌കാരങ്ങളും വിസ്താരയെ തേടി എത്തിയിട്ടുണ്ട്. പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ വിസ്താര രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനായി മാരിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിലെ പ്രവര്‍ത്തനങ്ങളുടെയും സേവന നിലവാരത്തിന്റെയും പരിധികള്‍ ഉയര്‍ത്തി, അടുത്തിടെ 35 ദശലക്ഷം യാത്രക്കാരെ പറക്കുന്ന നാഴികക്കല്ലും വിസ്താര പിന്നിട്ടു. നിലവിൽ മുംബൈ – ജിദ്ദ സെക്റ്ററിൽ ആണ് സർവ്വീസുകൾ എങ്കിലും കേരളത്തിലെ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി സഊദിയിൽ നിന്ന് ഇന്ത്യൻ നഗരികളിലേക്ക് സർവ്വീസുകൾ ആരംഭിക്കുമെന്നാണ് സൂചന.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക