‘ചിന്തന്‍ ശിവിര്‍’നാളെ സഊദിയിൽ; നേതാക്കൾ റിയാദിലെത്തി

0
1757

റിയാദ്: എ.ഐ.സി.സിയുടെ നേത്രത്വത്തില്‍ തുടക്കമിട്ട ‘ചിന്തന്‍ ശിവിര്‍’  നാളെ സഊദിയിൽ. റിയാദ്  നഗരത്തോട് ചേര്‍ന്നുള്ള മുസഹ്മിയയില്‍ പ്രതേകം തയാറാക്കിയ പാര്‍ട്ടി നഗരയിയാണ് ചിന്തന്‍ ശിവിറിന്റെ വേദി. 

രാവിലെ 7 മണിമുതല്‍ രാത്രി എട്ട് മണി വരെ നടക്കുന്ന ഏകദിന ശിവറിന് നേതൃത്വം നല്‍കാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് റിയാദിലെത്തി.
കെ.പി.സി.സി പ്രതിനിധികളായി ആര്യാടന്‍ ഷൗക്കത്ത് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.സരിന്‍ (കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍) എന്നിവരും തലസ്ഥാനത്തെത്തി.

രണ്ട് സെഷനുകളിലായി ആര്യാടന്‍ ഷൗക്കത്തും ഡോ: സരിനും വ്യത്യസ്ഥ  വിഷയങ്ങളില്‍ സംസാരിക്കും.
പുതിയ കാലത്തേക്ക് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും സജ്ജമാക്കാനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സമ്മേളനം വേദിയാകും.
നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള റീജിണല്‍ പ്രസിഡന്റുമാരും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആതിഥേയത്വം വഹിക്കുന്ന പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയും പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറയും അറിയിച്ചു.