റിയാദ്: ബാങ്ക് വിവരം ചോര്‍ത്തി പണം തട്ടുന്ന സംഘത്തിലെ 13 പാകിസ്ഥാനികളെ
ദമാം പോലീസ് അറസ്റ്റ് ചെയ്തു. ദമാമിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുള്ള ഒരു പാകിസ്ഥാനിയാണ് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത്. ഇവരില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍, 30 സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.
ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനെന്ന പേരില്‍ ഉന്നതവ്യക്തികളുടെ പേരില്‍ ടെലിഫോണ്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചും സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലേക്ക് വ്യാജ ലിങ്കുകള്‍ അയച്ചും ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്.
ഈ വീട്ടിലെ ടെലിഫോണ്‍ നമ്പറുകള്‍ അവര്‍ ഇതിന്നായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി.