പൊളിറ്റിക്കല്‍ സസ്‌പെന്‍സ്; ത്രിപുരയിൽ ബിജെപിയുടെ ലീഡ് താഴ്ന്നു; മുന്നേറി സിപിഐഎം-കോൺഗ്രസ് സഖ്യം

കിംഗ് മേക്കറാകാൻ തിപ്രമോത

0
1962

ത്രിപുര: ത്രിപുരയിൽ ബിജെപിയുടെ ലീഡ് താഴ്ന്നു. നിലവിൽ സിപിഐഎം-കോൺഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 23-23 ലാണ് ഇരു പക്ഷവും നിൽക്കുന്നത്. ത്രിപുരയിൽ ഇനി കിംഗ് മേക്കറാകുക തിപ്രമോതയാണ്. ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിർണായകമാകുക.

ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങൾക്കായി ഗ്രേറ്റർ ടിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാർട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.

പാർട്ടി അധ്യക്ഷൻ ദേബ് ബർമ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല. നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാൻ സുതാര്യതയിൽ വിശ്വസിക്കുന്ന ഒരു ചെറിയ പാർട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാർട്ടി അധ്യക്ഷൻ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബർമയെ നിയമിച്ചെങ്കിലും അഴിമതിക്കാർക്കുവേണ്ടി കോൺഗ്രസ് ഹൈക്കമാൻഡ് തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ദേബ് ബർമ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബർമ പിറവികൊടുത്തത്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേബ് ബർമ പ്രഖ്യാപിച്ചു. തുടർന്ന് ഐഎൻപിടി (Indigenous Nationalist Party of Twipra) , ടിഎസ്പി (Tipraland State Party) , ഐപിഎഫ്ടി എന്നിവ 2021ൽ തിപ്ര പാർട്ടിയിൽ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎൻപിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വർഷത്തെ ഇടതുപക്ഷ ഭരണം കൗൺസിലിൽ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാർട്ടിയുമായും സഖ്യമില്ലാതെ കൗൺസിലിൽ അധികാരം നിലനിർത്തിയ ഏക പ്രാദേശിക പാർട്ടിയായി തിപ്ര മാറി.

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച്

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനും എൻപിപിയ്ക്കും 16 വീതം ലീഡ്. മേഘാലയയിൽ എൻപിപിയ്ക്ക് 16, ബിജെപി 8, കോൺഗ്രസ് 10, തൃണമൂൽ കോൺഗ്രസ് 16 എന്നിങ്ങനെയാണ് ലീഡ്.

ഇതിനിടെ ത്രിപുരയിലെ സബ്രൂം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിലവിൽ മുന്നേറുന്നത് കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാർത്ഥികളെല്ലാം പന്നിലാകുന്നകാഴ്ചയാണ് കാണുന്നത്.

ത്രിപുരയിൽ നിലവിൽ ബിജെപിക്ക് തന്നെയാണ് മേൽക്കൈ. 33 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. സിപിഐഎം-കോൺഗ്രസ് സഖ്യം 16 സീറ്റിലും തിപ്ര മോദ 11 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ശക്തി കാണിച്ചിരിക്കുകയാണ് ഗോത്രവർഗ പാർട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്താണ് നിലവിൽ ലീഡ് നില ഉറപ്പിച്ചിരിക്കുന്നത്.

Story Highlights: tripuram cpim congress ally leads