അറബ്മണ്ണിൽ മേഘാലയും കർണ്ണാടകവും ഫൈനലിൽ; സഊദിയിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ

0
3712

റിയാദ്: അറബ്മണ്ണിൽ മേഘാലയയും കർണ്ണാടകവും ഫൈനലിൽ.എട്ടു തവണ ചാമ്പ്യന്മാരും എട്ടു തവണ റണ്ണേഴ്‌സ്അപ്പുമായ പഞ്ചാബിനെയാണ് പിന്നിലാക്കിയത് (2-1).

റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയമാണ് ആദ്യമായി വിദേശ മണ്ണില്‍ സന്തോഷ് ട്രോഫിക്ക് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയിട്ടില്ല. കര്‍ണാടക നാലു തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും നാലും മൈസൂര്‍ എന്ന പേരിലായിരന്നു. 
പഞ്ചാബും സര്‍വീസസും ആദ്യം ഗോളടിച്ച ശേഷമാണ് തോറ്റത്.

എന്നാൽ ഫുട്‌ബോൾ ടൂർണമെന്റിന് സൗദി സാക്ഷ്യം വഹിക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ബുധനാഴ്ച നടന്ന രണ്ടു മത്സരങ്ങൾക്കും ഗ്യാലറികളിൽ കാര്യമായ കാണികൾ ഉണ്ടായിരുന്നില്ല. കേരളം മത്സരത്തിൽനിന്ന് പുറത്തായതാണ് കാണികളുടെ എണ്ണം കുറയാനുള്ള കാരണം. സൗദിയിൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചതുതന്നെ നിലവിലുള്ള ജേതാക്കളായ കേരളം അവസാന നാലിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, അവസാനമത്സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളം പുറത്തായി.