സഊദി കേബിൾ മലയാളി കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു

ജിദ്ദ: സഊദി കേബ്ൾ കമ്പനിയിലെ മലയാളി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ (എസ് സി സി എം എസ് കെ) വാർഷിക സംഗമം ജിദ്ദ ഹറാസാത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കമ്പനിയുടെ വ്യത്യസ്ത ഡിവിഷനുകളിലുള്ള മലയാളികളെ ടീമുകളായി തിരിച്ച് ഫുട്ബോൾ, കമ്പവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വ്യക്തികൾക്ക് വേണ്ടി ഷൂട്ടൗട്ട്, ഫൺ ഗെയിം മത്സരങ്ങളും സംഘടിപ്പിച്ചു.

സംഗമത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് കൂടാട്ട് സിറാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ബാബു വർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. ഇഖ്ബാൽ മാസ്റ്റർ, മുഷ്താഖ് അഹമ്മദ്, വി.കെ. സുധീർ, പി. മുഹമ്മദ് ഇക്ബാൽ, കെ.കെ. മുസ്തഫ, പി.പി. സലാഹുദ്ദീൻ, കെ. അബുൽ കരീം, സി.എച്ച്. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.

മത്സരവിജയികൾക്കുള്ള ട്രോഫികളും
സമ്മാനങ്ങളും വി.ബി. മുഹമ്മദലി, കെ. നജീബ് തുടങ്ങിയവർ വിതരണം ചെയ്തു. ഗായകൻ സിറാജ് നിലമ്പൂരിന്റെ നേതൃത്വത്തിൽ കമ്പനിയിലെ കലാകാരന്മാർ കലാവിരുന്നൊരുക്കി. സെക്രട്ടറി റിയാസ് ബാബു സ്വാഗതവും അബ്ദുസ്സത്താർ ബപ്പൻ നന്ദിയും പറഞ്ഞു. ട്രഷറർ ഷിജു ചാക്കോ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സമീർ, വി. ജലീൽ, പി. നിഷാദ്, വി. എസ്. സകരിയ്യ, സി.ടി.ഫസൽ, സി.ടി. ഹൈദർ, പി. അർഷദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.