മക്ക: ഹോട്ടൽ ഭക്ഷണം തൂക്കി വിൽക്കാനുള്ള നിയമം നിലവിൽ മക്കയിൽ മാത്രമെ
നടപ്പാക്കിയിട്ടൊളൂ. നിലവിൽ ഈ നിർദ്ദേശം മറ്റ് പ്രദേശങ്ങളിൽ പ്രയോഗിക്കാൻ ഉദ്ദേശിച്ചിട്ടില്ലന്ന്
മന്ത്രാലയം വ്യക്തമാക്കി.
ഹോട്ടലുകളിൽ ത്രാസ്സുകൾ സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശം. ഭക്ഷണത്തിന്റെ അളവ് കണക്കാക്കി വിൽക്കുന്നത് പലപ്പോഴും ഉപഭോക്താക്കളും ഹോട്ടലുടമകളും തമ്മിൽ തർക്കത്തിന് കാരണമായിരുന്നു. ഉപഭോക്താക്കൾ ഓൺലൈനിലും മറ്റിടങ്ങളിലും ഓർഡർ ചെയ്യുന്ന ഭക്ഷണത്തിലും
വഞ്ചിക്കപ്പെടുകയാണ്. അതുകൊണ്ടാണ് മക്കയിൽ ഹോട്ടൽ ഭക്ഷണം തൂക്കി വിൽക്കുന്ന നിയമം പ്രാബല്യത്തിൽ വന്നത്.