സഊദി അറേബ്യ/ഉനൈസ: സഊദിയിൽ മറ്റൊരു അപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ ഉംറ സംഘത്തിലെ രണ്ട് പേരുടെ മയ്യത്ത് ഖബറടക്കി. ഉംറ നിർവഹിക്കുന്നതിനായി കുവൈത്തിൽ നിന്ന് വന്ന രാജസ്ഥാൻ ഉദൈപൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരുടെ വാഹനം അൽ റാസ്സിൽ നിന്ന് 60 കിലോമീറ്റർ അകലെ നബ്ഹാനിയ്യയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജസ്ഥാൻ ഉദൈപൂർ സ്വദേശികളായ ഷമീം ഫക്രുദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നീ രണ്ട് പേരാണ് മരണപ്പെട്ടത്. മൂന്ന് വാഹനങ്ങളിലായി 12 പേര് അടങ്ങുന്ന സംഘമാണ് ഉംറ നിർവഹിക്കുന്നതിനായി കുവൈത്തിൽ നിന്ന് എത്തിയത്. ഇവയിൽ പജീറോ വാഹനമാണ് ഖസീം നബാനിയ മദീന ഹൈവേയിൽ അപകടത്തിൽ പെട്ടത്. മരണപ്പെട്ടവരുടെ മയ്യത്തുകൾ ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽ ഫെയർ വിങ്ങും അൽ റാസ്സ് ഏരിയ കമ്മിറ്റിയും ചേർന്ന് നിയമനടപടികൾ പൂർത്തിയാക്കി ഖലീഫ അൽ ശയാ മസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കരിച്ചതിനു ശേഷം മക്ബറത്തുറാസിൽ മറവ് ചെയ്തു.
അപകടം സംഭവിച്ച ദിവസം മുതൽ മറവ് ചെയ്യുന്നത് വരെയുള്ള എല്ലാപ്രവർത്തനങ്ങൾക്കും കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി നേതൃത്വം വഹിച്ചു. അൽ റാസ് ഏരിയ നേതാക്കളായ ഷുഹൈബ്, യാക്കൂബ്, ശിഹാബ്, റിയാസ്, ഫസൽ, ഫിറോസ് എന്നിവർ ആദ്യവസാനം വരെ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച മറ്റൊരു അപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടിരുന്നു. കുവൈത്തില്‍ നിന്ന് ഉംറക്ക് വരികയായിരുന്ന ഇന്ത്യന്‍ സംഘത്തിലെ
മഹാരാഷ്ട്ര പൂനെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38), എന്നിവരാണ് മരിച്ചത്. ഈ മരണ വിവരവും ഇന്നാണ് പുറത്ത് വന്നത്. അല്‍ഹസക്കടുത്ത് അല്‍റഫീഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക