2035- ഓടെ സഊദി അറേബ്യയിൽ 82% മാലിന്യങ്ങളും ഒഴിവാക്കും

0
1629

റിയാദ്: സഊദിയിൽ എല്ലാത്തരം മാലിന്യങ്ങളും ഒഴിവാക്കാനൊരുങ്ങി നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റ് (MWAN). 2035- ഓടെ സൗദിയിലെ 82% മാലിന്യങ്ങളും ഒഴിവാക്കാനാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക മേഖലയിൽ ഉയർച്ചയുണ്ടാവുമെന്ന് MWAN സെക്ടർ ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ മെഷരി അൽ-ക്വീസാനി പറഞ്ഞു.

റിയാദിൽ ഇൻവെസ്റ്റ്‌മെന്റ് ഫോറം വേസ്റ്റ് മാനേജ്‌മെന്റ് സെക്‌ടറിൽ എൻജിനീയറുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അൽ-ക്വീസാനി തന്റെ പ്രസ്താവന നടത്തിയത്.

സാമ്പത്തിക മേഖലയിൽ 1,200 മാലിന്യ സംസ്കരണത്തിനാവശ്യമായ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും 77,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജിഡിപിയിൽ 120 ബില്യൺ റിയാൽ സംഭാവന ചെയ്യുന്നതിനും സഹായകമാവും. 80 ബില്യൺ റിയാലാണ് ഇതിനായി കണക്കാക്കുന്നത്.