സഊദി അറേബ്യ: ക്യാമറക്ക് മുന്നിൽ മുഖം കാണിച്ച് ബോർഡിംഗ് പാസ് നേടി യാത്ര ചെയ്യാവുന്ന പദ്ധതിയുമായി സഊദി അറേബ്യ. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് “സ്മാർട്ട് ട്രാവൽ ജേർണി” പദ്ധതി ആരംഭിച്ചത്. യാത്രാ രേഖകളുടെ ആവശ്യമില്ലാതെ യാത്രക്കാരുടെ മുഖം സ്കാൻ ചെയ്ത് യാത്ര അനുവദിക്കുന്ന പദ്ധതിയാണ് റിയാദ് എയർപോർട്ട് കമ്പനി തലസ്ഥാനത്തെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ “സ്മാർട്ട് ട്രാവൽ ജേർണി” നടപ്പിലാക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാരുടെ സംതൃപ്തി കൈവരിക്കുന്നതിന് തലസ്ഥാനത്തെ വിമാനത്താവളത്തെ സ്മാർട്ട് എയർപോർട്ടാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് പുതിയ പദ്ധതി. അന്താരാഷ്ട്ര കമ്പനിയായ “സിറ്റ” യുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്ന് എയർപോർട്ട് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡൊമസ്റ്റിക് ട്രാവൽ ടെർമിനൽ നമ്പർ 5 ൽ റിയാദ് എയർപോർട്ട് കമ്പനി സ്മാർട്ട് ഷോപ്പിംഗ് കാർട്ടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് ഇത്തരമൊരു പുതിയ സേവനം നൽകുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായി മാറി. അടുത്ത ഘട്ടത്തിൽ മുഴുവൻ ടെർമിനലുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ഇത്തരത്തിലുള്ള സ്മാർട്ട് പദ്ധതികൾ വ്യാപിപ്പിക്കും. വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക