മലയാളികൾക്ക് അഭിമാനം…… ഡോ. അബ്ബാസ് പനയ്ക്കല്‍ ‘ഡയര്‍ ടു ഓവര്‍ കം’ അഡൈ്വസറായി നിയമിതനായി

0
1288

വാഷിങ്ടൺ: മലയാളികൾക്ക് അഭിമാനം. ഇന്ത്യയില്‍ നടക്കുന്ന ആഗോള വാണിജ്യ സമ്മേളനമായ ഡയര്‍ ടു ഓവര്‍ കമ്മിന്റെ അഡൈ്വസര്‍ ആയി മലയാളിയായ ഡോ. അബ്ബാസ് പനയ്ക്കലിനെ നിയമിച്ചു. ഡയര്‍ ടു ഓവര്‍ കം ചെയര്‍മാന്‍ ഡോ. ബ്രയാന്‍ ഗ്രിം ആണ് ഇക്കാര്യം വാഷിങ്ടണിലെ ആസ്ഥാനത്തുനിന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം  വഹിക്കുന്ന സഹചര്യത്തിലാണ് ഡയർ ടു ഓവർ കം എന്ന അന്ത്രരാഷ്ട്ര  വാണിജ്യ സൗഹൃദ സമ്മേളനം നടക്കുന്നത് .

സാമൂഹിക-സാമ്പത്തിക ഉയർച്ചയുടെ പുതിയ പാഠങ്ങൾ ലോകത്തിന് പൂർണമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ  2023 ഒക്ടോബർ 17 മുതൽ 19 വരെ ന്യൂദൽഹിയിലാണ് ഡെയർ ടു ഓവർ കം അരങ്ങേറുന്നത്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം വാണിജ്യ വ്യാവസായിക മേഖലയിലെ തൊഴിലിടങ്ങളിലേക്ക് എത്തിക്കുകയും ജീവനക്കാർക്ക് സൗഹൃദപരമായ തൊഴിലിടങ്ങൾ  സാധ്യമാക്കുകയുമാണ്  ഇതിന്റെ പ്രധാന മുദ്രാവാക്യം. ഇംഗ്ലണ്ടിലെ  സർറി സർവകലാശായിലെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ.

ജോലിസ്ഥലത്തെ ബഹുസ്വരതയെയും മതേതര കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്റെ ലക്ഷ്യം. ജപ്പാന്‍, കൊറിയ , ബ്രസീലില്‍ അമേരിക്ക എന്നിവിടങ്ങളിലാണ് നേരത്തെ ഇത്തരം സമ്മേളനങ്ങള്‍ നടന്നത്. ജപ്പാന്‍ ബ്രസീല്‍ പ്രസിഡന്റുമാരാണ് ഓരോ രാജ്യത്തും സമ്മേളനത്തിനു നേതൃത്വം നല്‍കുന്നത്.

ഇംഗ്ലണ്ടിലെ സര്‍റി സര്‍വ്വകലാശായിലെ റിലീജിയസ് ലൈഫ് ആന്‍ഡ് ബിലീഫ് സെന്റര്‍ ഉപദേശകനായ ഡോ. അബ്ബാസ് പനക്കലിന്റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന മറ്റൊരു അഗീകാരമാണിത്.

ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി 2016ല്‍ ഡോ. പനക്കലിന് ഗവേഷണ ഫെലോഷിപ്പ് നല്‍കിയിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ലിജിയസ് ആന്‍ഡ് ഇന്റര്‍ കള്‍ച്ചറല്‍ ഡയലോഗിലെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് ഡോ. പനക്കല്‍.
2014 മുതല്‍ ജി 20 സൗഹൃദ കൂട്ടായ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും അവരുടെ തെക്കനേഷ്യ തെക്കു കിഴക്കനേഷ്യ എന്നീ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.

മതവിശ്വാസമില്ലാത്തരുടെയും ഉള്ളവരുടെയും വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും പരസ്പര സൗഹൃദത്തിനുമുള്ള പോസിറ്റീവ് ശക്തിയെക്കുറിച്ച് ആഗോള ബിസിനസ്സ് സമൂഹത്തെയും നയരൂപകര്‍ത്താക്കളെയും ബോധ്യപ്പെടുത്തുക ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ജോലിസ്ഥലങ്ങളും സമ്പദ്‌വ്യവസ്ഥയും സൗഹൃദപരമാക്കുന്നതിനു സര്‍ക്കാറുകള്‍, സര്‍ക്കാരിതര സംഘടനകള്‍, ഉപഭോക്താക്കള്‍ എന്നിവരെ ബോധവത്കരിക്കുന്നു. ഇന്റല്‍, ഡെല്‍, അമേരിക്കന്‍ എയര്‍ലൈന്‍സ്, പേയ്പാല്‍ , അമേരിക്കന്‍ എക്‌സ്പ്രസ്സ്, ടെക്‌സാസ് ഇന്‍സ്ട്രുമെന്റസ്, തുടങ്ങിയ മുന്‍ നിര കമ്പനികള്‍ കൂട്ടായ്മയുടെ പ്രധാന പങ്കാളികളാണ്.