തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ നിശ്ചിത തവണ നിശ്ചയിച്ചിട്ടില്ല; ഹജ്ജ് ഉംറ മന്ത്രാലയം

0
913

മക്ക: തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ നിശ്ചിത തവണ നിശ്ചയിച്ചിട്ടില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

എന്നിരുന്നാലും, തീർത്ഥാടനം നടത്തുന്നതിന് നിശ്ചിത സമയത്തേക്ക് അപ്പോയിന്റ്മെന്റ് എടുക്കൽ നിർബന്ധമാണ്.

സന്ദർശനം, ടൂറിസ്റ്റ്, തൊഴിൽ എന്നി വിസകളിൽ രാജ്യത്ത് എത്തിയവർക്ക് ഉംറ നിർവഹിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

ഉംറ വിസയുള്ളയാൾക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയിലും രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും അനുവദനീയമായ കാലയളവിൽ യാത്ര ചെയ്യാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടാതെ ഉംറ തീർഥാടകർക്ക് സൗദി അറേബ്യയിലെ ഏതെങ്കിലും അന്താരാഷ്ട്ര അല്ലെങ്കിൽ പ്രാദേശിക വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കാനും പോകാനും കഴിയും.