കൈ പിടിച്ച് ഉംറ ചെയ്യിപ്പിച്ചു, ഒടുവിൽ മകൾക്ക് മക്കയിൽ അന്ത്യ വിശ്രമം, മകൾ ഇല്ലാതെ ഉമ്മ കണ്ണീരുമായി നാട്ടിലേക്ക് മടങ്ങണം പേരക്കുട്ടികളോട് എന്ത് പറയണം എന്നറിയാതെ…..; മക്കയിലെ നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്ക് വെച്ച് മുജീബ് പൂക്കോട്ടൂർ

0
8734

മക്ക: ഉമ്മയോടൊപ്പം വിശുദ്ധ ഉംറ നിർവ്വഹിക്കാനെത്തി മക്കയിൽ മരണപ്പെട്ട യുവതിയുടെ മരണത്തിൽ നൊമ്പരപെടുത്തുന്ന അനുഭവവുമായി മുജീബ് പൂക്കോട്ടൂർ. മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്റഫ് എന്ന ബാപ്പുവിന്റെ (ഇലക്ട്രീഷൻ) ഭാര്യ ഷാഹിനയാണ് മക്കയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഉമ്മയോടൊപ്പം എത്തിയ ഇവരുടെ മരണത്തിൽ നൊമ്പരപെടുത്തുന്ന അനുഭവമാണ് കെഎംസിസി നേതാവും മക്കയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂർ പങ്ക് വെച്ചത്. മുജീബ് പൂക്കോട്ടൂരിന്റെ ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം.👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷായിമോൾക്ക് അന്ത്യചുംബനംനൽകി ഉമ്മ നിറകണ്ണീരോടെ കൂട്ടിന് ഷായിമോൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങും.. മഹാമാരിക്ക് ശേഷം കേരളത്തിൽ നിന്ന് ഉംറ വിസയിലും വിസിറ്റിങ്ങ് വിസകളിലും ധാരാളം തീർത്ഥാടകർ വിശുദ്ധഭൂമിയിൽ എത്തുന്നുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും ഒന്നും അതിൽ കൂടുതലും മരണങ്ങളും സംഭവിക്കുന്നു………… കൂടുതലും FB യിൽ കുറിക്കാറില്ല…….. ചില മരണങ്ങൾ കൈകാര്യംചെയ്യുമ്പോൾ മറക്കാൻകഴിയാതെ കണ്ണിൽനിന്നും മായാത്ത ചില അനുഭവങ്ങൾ ആയിരിക്കും….. അത്തരം ഒരു അനുഭവമാണ് ഇന്നലെകഴിഞ്ഞത്………

നാല് ദിവസം മുൻമ്പ് ഒരു മരണ കേസുമായി മക്കയിലെ കിംഗ്ഫൈസൻ ആശുപത്രി എമർജൻസിയിൽ എത്തിയപ്പോൾ ഒരു ഉമ്മയെ ശ്രദ്ധയിൽപ്പെട്ടു……… അടുത്ത്എത്തി ഉമ്മയോട് കാര്യങ്ങൾതിരക്കി……”ഞാനും മോളും ഉംറക്ക് വന്നതായിരുന്നു.. മോൾക്ക് വല്ലാത്ത ക്ഷീണം അവൾക്ക് ശ്വാസം കിട്ടുന്നില്ല… ആ റൂമിന്റെ അകത്താണ് ഉള്ളത് ഒരു വിവരവും അറിയുന്നില്ല.. എന്താണാവോ കുറെ സമയമായി ഇവിടെ ഇരിക്കുകയാണ്.. “ഞാൻ ഒന്ന് കേറി അന്വേഷിച്ചു വരാം…. എന്ന എന്റെ മറുപടിയിൽ ആ ഉമ്മയുടെ മുഖത്തേ സന്തോഷം എനിക്ക് മനസ്സിലായി……….. അകത്ത്പ്പോയി ഓക്സിജൻ മാസ്ക്ക് വെച്ച് ഒരു ഇത്ത കിടക്കുന്നു……. ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.. നീലതട്ടവും ഒരു മാലയും……. അടുത്ത് എത്തി താത്താ എന്ത്പറ്റി.. കുറെസമയത്തിന് ശേഷം ഒരു മലയാളം ശബ്ദം കേട്ടിട്ടാവണം സന്തോഷത്തോടെ എന്നെ നോക്കി മാസ്‌ക്ക് മാറ്റി ശ്വാസം കിട്ടുന്നില്ല… നല്ല കിതപ്പും.. സംസാരിക്കാൻകഴിയുന്നില്ല.. നല്ല ക്ഷീണം.. സംസാരിക്കണ്ട… ഞാൻ ഡോക്ടർമാരുമായി സംസാരിക്കട്ടെ.. നമുക്ക് റൂമിലേക്ക് പോകാട്ടോ…..

ഉമ്മയും മറ്റും പുറത്ത് കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞ ഉടനെ.. കണ്ണുനീർ നിറഞ്ഞ്ഒഴുകാൻ തുടങ്ങി.. നിങ്ങൾ കരയല്ലി..എല്ലാംശരിയാകും… എന്ന് പറഞ്ഞ് ഞാൻ ഡോക്ടറുടെ അടുത്തേക്ക് പോയി കാര്യങ്ങൾ അന്വഷിച്ചു.. എക്സറേ എടുത്തു ചെസ്റ്റ് വളരേ വീക്ക്ആണ്.. ന്യൂമോണിയയും.. എച്ച് വൺ പനിയും നല്ലവണ്ണം പിടിപ്പെട്ടിട്ടുണ്ട് icu വിലേക്ക് മാറ്റണം ബെഡിനായി വെയിറ്റ് ചെയ്യുകയാണ്.. രാത്രിയോടെ എന്തായാലും icu വിലേക്ക് മാറ്റും.. കാര്യങ്ങൾകുറച്ച് മോശമാണ്.. രാത്രിയോടെ മാറ്റി.. എല്ലാദിവസവും സന്ദർഷനസമയത്ത് പോയി കാണും.. കാര്യങ്ങൾ അന്വഷിക്കും. ഒരോദിവസവും കൂടുംതോറും രോഗം മൂർച്ചിക്കാൻ തുടങ്ങി.. മരുന്നുകൾക്ക് പ്രതികരിക്കാതെയുംതുടങ്ങി അവസാനം വിധിക്ക് കീഴടങ്ങി…. ഇന്നലെ ഉച്ചക്ക് 2 മണിയോടെ മരപ്പെട്ടു…..

രാവിലെതന്നെ icu വിൽ ഉള്ള മലയാളി നഴ്സുമാർ മെസേജ് തന്നിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആണ് എന്ന്.. മരണപ്പെട്ട ഉടനെ മരണവിവരം അറീക്കുകയും ചെയ്തു… ഉടനെ ഞാൻ ആശുപത്രിയിൽ എത്തി.. വിവരം ലഭിച്ച ഉടൻ ബന്ധുക്കൾക്ക് വിവരം കൊടുത്തു… ഉമ്മയെയുമായി ഹോസ്പിറ്റൽ വരുക.. ഉമ്മ രാവിലെ മദീനയിലെക്ക് യാത്രതിരിക്കും എന്ന് അറിയിച്ചിരുന്നു.. മദീനയിലേക്കുള്ള ബസ്സ് 9 മണിക്ക് എത്തും എന്നാ പറഞ്ഞിരുന്നത്.. പക്ഷേ, ബസ്സ് എത്താൻവെകി.. വിവരം അറിഞ്ഞപ്പോൾ ബസ്സിൽ മറ്റുള്ള ഉംറസംഘത്തോടൊപ്പം യാത്രക്കായി കേറി ഇരിക്കുകയായിരുന്നു…

ഉടനെ ഉമ്മയോട് വിവരം പറയാതെ ഹോസ്പിറ്റലിലേക്ക് നമുക്ക് പോകാം.. നമുക്ക് മദീനയിലേക്ക് പിന്നെപോകാം നമുക്ക് ഇപ്പോൾ ഷായിമോളുടെ അടുത്തേക്ക്പോകാം എന്ന് പറഞ്ഞ് ഗ്രൂപ്പ് കൊണ്ടുവന്ന ലീഡർ ഒരാളുടെ കൂടെ ആശുപത്രിയിൽ എത്തിച്ചു.. അപ്പോഴെക്കും ബന്ധുക്കൾ ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ഹോസ്പിറ്റലിലേക്ക് കേട്ടവർ കേട്ടവർ എത്തിതുടങ്ങി… വന്നവർ ആരും ആ ഉമ്മയോട് വിവരം ഒന്നും പറയാതെ നിശബ്ദമായി ഒരു മൂലയിൽ കഴിച്ചു കൂട്ടി.. ഞാൻ അടുത്ത് എത്തിയപ്പോൾ ബന്ധുനിങ്ങൾ എങ്ങിനെ എങ്കിലും ഉമ്മയോട് കാര്യങ്ങൾ പറയണം… ഞങ്ങൾക്ക് എങ്ങിനെ പറയും എന്നറിയില്ല.. ഉമ്മയുടെ അടുത്ത് എത്തി ഒരുവിധം കാര്യങ്ങൾബോധിപ്പിച്ചു..

നിറകണ്ണോടെ ആ ഉമ്മയുടെ വാക്കുകൾ… ആ തേങ്ങലുകൾ കണ്ണിൽനിന്നും മറയുന്നില്ല… എന്റെ കൈപിടിച്ചാ എന്റെ മോൾ എന്നെ കൊണ്ട് നടന്നത്… മൂന്ന് ഉംറ ഞങ്ങൾചെയ്തു…. എന്റെ പൊന്നുമകൾ എന്നെ ഒറ്റക്ക് ആക്കി പോയി അവൾ… എത്ര സന്തോഷത്തോടെയാ ഞങ്ങൾ വന്നത്.. ഇനി എങ്ങിനെ ഞാൻ തിരിച്ചു പോകും.. അവളുടെ മക്കളോട് എന്താ ഞാൻ പറയുക.. എന്നിങ്ങനെ പറഞ്ഞ് ആ കരച്ചിലും.. തേങ്ങലും കണ്ണിൽ നിന്നും മായുന്നില്ല… ഉമ്മയെ.. വിധി എന്ന രണ്ടക്ഷരം പറഞ്ഞ് സമാധാനപ്പെടുത്തുകയല്ലാതെ എന്ത് ചെയ്യും.. പേപ്പർ വർക്കുകൾഎല്ലാം പ്പെട്ടന്ന് ശരിയാക്കി.. നാട്ടിൽ നിന്നും ഭർത്താവ് അശ്റഫിൽ നിന്നും ഓതറേഷൻവരുത്തി ഇന്ന് സുബഹിക്ക് തൊട്ടു മുൻമ്പേ ഹറമിൽ കൊണ്ടു വന്നു സുബഹി നമസ്ക്കാരത്തിന് ശേഷം ജനലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ശറായ ഖബർസ്ഥാനിൽ ബ്ലോക്ക് 15 ൽ 441 മത്തെ ഖബറിൽ ഖബറടക്കി……[മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്റഫ് എന്ന ബാപ്പുവിന്റെ (ഇലക്ട്രീഷൻ) ഭാര്യ ഷാഹിനയാണ് മരണപ്പെട്ടത്]

ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തു.. മരണം അനിവാര്യമായ സത്യമാണ്
എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്. അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുമാറാകട്ടെ. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ. അവരുടെ വേർപാടിനാൽ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയും, സമാധാനവും സർവ്വശക്തൻ പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ ……. ആമീൻ യാ റബ്ബൽ ആലമീൻ..

✍️ മുജീബ് പൂക്കോട്ടൂർ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷായിമോൾക്ക് അന്ത്യചുംബനംനൽകി ഉമ്മ നിറകണ്ണീരോടെ കുട്ടിന് ഷായിമോൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങും.. …

Posted by Mujeeb Pookkoottur on Sunday, 26 February 2023