ആർട്ട് ഫെയർ സന്ദർശനത്തിനിടെ അബദ്ധത്തിൽ കൈ തട്ടി തകർന്നത് 35 ലക്ഷം വിലയുള്ള ശിൽപം, സംഭവം സ്റ്റേജ് സ്റ്റണ്ട് ആണെന്ന് കരുതി കാഴ്ചക്കാർ

0
1703

മിയാമി: ശിൽപ കലാമേള സന്ദർശിക്കാനെത്തിയയാൾ അബദ്ധത്തിൽ ശിൽപം തകർക്കാനിടയാക്കിയ സംഭവം വൻ വാർത്തയായി. അമേരിക്കയിലെ മിയാമിയിൽ നടന്ന സംഭവമാണ് ലക്ഷങ്ങൾ വില വരുന്ന ചെറിയൊരു ശിൽപം അബദ്ധത്തിൽ തകർന്നതോടെ വാർത്തയിൽ ഇടം നേടിയത്. 42,000 അമേരിക്കൻ ഡോളർ വിലവരുന്നതാണ് തകർന്നു വീണ ശിൽപം. അതായത് ഏകദേശം 34,71,132 രൂപ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആർട്ട് ഫെസ്റ്റ് സന്ദർശനതിനെതിയ കളക്ടർ തന്നെയാണ് പ്രശസ്ത കലാകാരനായ ജെഫ് കൂൺസിന്റെ ചെറിയ സ്ഫടിക ശിൽപത്തിന് മുകളിൽ അബദ്ധത്തിൽ മറിഞ്ഞുവീണത്. ഇതോടെ ഗ്ലാസ്സിലുള്ള കൂണ്സ് ശിൽപവും പൊടിപൊടിയായി. കൂൺസിന്റെ പ്രശസ്തമായ “ബലൂൺ സ് ഡോഗ്” പരമ്പരകളിലൊന്നായ തിളങ്ങുന്ന നീല ശിൽപത്തിന് $42,000 വിലയുണ്ടായിരുന്നു. മിയാമിയിലെ ആർട്ട് വിൻവുഡിൽ നടന്ന ഒരു വിഐപി പ്രിവ്യൂവിനിടെയാണ് അപകടം സംഭവിച്ചത്.

ചില കളക്ടർമാർ ഇത് പെർഫോമൻസ് ആർട്ട് അല്ലെങ്കിൽ സ്റ്റേജ് സ്റ്റണ്ട് ആണെന്ന് കരുതി. “ഒരു സ്ത്രീ അവിടെയുണ്ടെന്ന് ഞാൻ കണ്ടു, അവൾ (ശില്പം) ടാപ്പുചെയ്യുകയായിരുന്നു, പിന്നീട് ഇത് മറിഞ്ഞ് വീണു ആയിരക്കണക്കിന് കഷണങ്ങളായി തകർന്നു,” ആർട്ടിസ്റ്റ് സ്റ്റീഫൻ ഗാംസൺ മിയാമിയിലെ ഫോക്സ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞു. യഥാർത്ഥ ബലൂൺ ആണോ എന്നറിയാൻ ആ സ്ത്രീ കലാസൃഷ്ടിയിൽ തട്ടിയതായി താൻ ഓർക്കുന്നതായും ഗാംസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാലറിയിലെ ജീവനക്കാർ ഗ്ലാസ് ചില്ലുകൾ തൂത്തുവാരിയിടുമ്പോൾ സമീപത്തുണ്ടായിരുന്ന ആൾ വീഡിയോ എടുത്തിരുന്നു.”ആരെങ്കിലും അതിനെ തട്ടിമാറ്റുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വീഡിയോയിൽ കേൾക്കാം.

അതേസമയം, ഇത് തകർക്കാൻ അവർ ഉദ്ദേശിച്ചില്ലെന്നും ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും കൂൺസ് പീസ് സ്പോൺസർ ചെയ്ത ബെൽ-എയർ ഫൈൻ ആർട്ടിന്റെ ആർട്ട് അഡ്വൈസറായ ബെനഡിക്റ്റ് കാലുച്ച് മിയാമി ഹെറാൾഡിനോട് പറഞ്ഞു. ബലൂൺ മൃഗങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന വസ്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു അമേരിക്കൻ ചിത്രകാരനും ശിൽപിയുമാണ് കൂൺസ്. 91 മില്യൺ ഡോളറിന് ലേലത്തിൽ ഇത് വിറ്റു പോയിട്ടുണ്ട്. ബലൂൺ നായ ശിൽപങ്ങൾ വലുപ്പത്തിൽ ഏറെ ശ്രദ്ധേയമാണ്. ഒരു അടിയിൽ താഴെ (30 സെന്റീമീറ്റർ) ഉയരം മുതൽ 10 അടി (മൂന്ന് മീറ്റർ) ഉയരം വരെ, ഉജ്ജ്വലമായ നിറങ്ങളിൽ വരുന്ന ശിൽപം ഏറെ ശ്രദ്ധേയമാണ്. വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക