റിയാദ്: സഊദിയിലെ എല്ലാ പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സേവനം.
രാജ്യത്തെ 50 ലക്ഷം ജനങ്ങൾക്ക് തുടർച്ചയായ ടെലികോം സേവനങ്ങൾ ഉറപ്പാക്കുന്നതിന് സൗദിയിലെ വിവിധ പ്രവിശ്യകളിലെ 21,000 ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ലോക്കൽ റോമിങ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
റോമിങ് സേവനത്തിലൂടെ സ്വന്തം നെറ്റ് വർക്ക് കവറേജില്ലാത്ത സന്ദർഭങ്ങളിൽ അധിക ഫീസുകൾ കൂടാതെ വോയ്സ് സേവനങ്ങളും ഇന്റർനെറ്റും എസ്.എം.എസ്സുകളും പ്രയോജനപ്പെടുത്താനാകുമെന്ന്
കമ്യൂണിക്കേഷൻസ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ അറിയിച്ചു.