മയക്കു മരുന്ന് ഗുളികകളുടെ വന്‍ ശേഖരവുമായി വിദേശി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
567

ദോഹ: മയക്കു മരുന്ന് ഗുളികകളുടെ വന്‍ ശേഖരവുമായി വിദേശി ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി.

7000 ലാറിക ഗുളികകളാണ് ഇയാള്‍ വിദേശത്തു നിന്ന് കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെടുത്തത്. 

ഗുളികകള്‍ ഉടന്‍ തന്നെ പിടിച്ചെടുത്തതായും ഇവ കൊണ്ടുവന്ന ആളിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ പിന്നീട് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.