ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന ‘കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക’ എന്ന മെമ്പർഷിപ്പ് കാമ്പായിനിന്റെ ഭാഗമായി ബാബ് ശരീഫ് ഏരിയ കെഎംസിസി സമ്മേളനം നടന്നു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നൂർ മുഹമ്മദ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മജീദ് പുകയൂർ, റസാഖ് അണക്കായി, കോയമോൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ പി. സി. എ. റഹ്മാൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ബഷീർ പൂക്കുഞ്ഞു സ്വാഗതവും നാസർ ഇരുമ്പുഴി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍. വൈസ് പ്രസിഡന്റുമാർ: അമീറലി കരിങ്കപ്പാറ, അബ്ദുല്‍ മജീദ് ആതവനാട്, മുസ്തഫ കുന്നുമ്മല്‍, അഷ്റഫ് എടക്കര.
ജനറല്‍ സെക്രട്ടറി: ബഷീര്‍ പൂക്കുത്ത്. ജോ. സെക്രെട്ടറിമാർ: നാസര്‍ ഇരുമ്പുഴി, പി. കെ അബ്ദുല്‍ മനാഫ്, ശറഫുദ്ദീന്‍ ടി. പി, ഹംസ പഴേരി. ട്രഷറർ: ശിഹാബ് ചെറുമുക്ക്. ഉപദേശക സമിതി ചെയര്മാന്: അബ്ദുറഹ്മാൻ പാറക്കടവ്. മെമ്പർമാർ: ജമാല്‍ ഫൈസി അഞ്ചച്ചവിടി, ഹനീഫ ടി. ടി, മൊയ്തീന് കറുത്തേടത്ത്, എ. കെ അബൂബക്കര്‍ സിദ്ദീഖ്