സഊദി വിസിറ്റിങ് വിസ പുതുക്കാൻ ബഹ്‌റൈനിലേക്ക് പോകാം, പ്രതിസന്ധികൾ ഉള്ളതായുള്ള വാർത്ത അടിസ്ഥാന രഹിതം

0
4060

മനാമ: സഊദി അറേബ്യയിൽ സന്ദർശക വിസയിൽ ഉള്ളവർക്ക് ബഹ്‌റൈനിൽ വിസ പുതുക്കാൻ പോകാൻ ബഹ്‌റൈൻ മൾട്ടിപ്പിൽ വിസ തന്നെ വേണമെന്നും അല്ലാത്തവർക്ക് പ്രതിസന്ധിയാണെന്നുമുള്ള തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. സഊദി സന്ദർശക വിസയടക്കം ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ബഹ്‌റൈനിലേക്ക് പോകണമെങ്കില്‍ മള്‍ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസയെടുക്കണമെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ, നിലവിൽ സഊദിയിലെ കുടുംബം സന്ദർശകർക്ക് യാതൊരു വിധ തടസങ്ങൾ ഇല്ലെന്നും ഇന്ന് വരെ പഴയത് പോലെ തന്നെ സിംഗിൾ എൻട്രി വിസകൾ ഇഷ്യു ആകുന്നുണ്ടെന്നും ബഹ്‌റൈനിലെ ട്രാവൽ ഏജൻസികൾ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമ്പത് ദിനാര്‍ ഫീസുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് സഊദി വിസ പുതുക്കുന്നതിനായി എടുക്കുന്നത്. എന്നാൽ, പലപ്പോഴും വിസക്ക് ആപ്ലിക്കേഷൻ കൊടുക്കുന്ന സമയത്ത് ഇത് നിരസിക്കാറുണ്ട്. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും അപേക്ഷിക്കുന്നവർക്ക് ചിലപ്പോൾ വീണ്ടും നിരസിക്കുകയോ വിസ ലഭിക്കുകയോ ചെയ്യുന്നുണ്ട്. ബഹ്‌റൈനിലേക്ക് പ്രവേശിക്കാന്‍ ഓണ്‍ലൈന്‍ വഴി വിസയെടുക്കുമ്പോള്‍ സഊദി സന്ദര്‍ശക വിസക്കാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ മാത്രമേ ഇപ്പോള്‍ അനുവദിക്കുന്നുള്ളൂവെന്നും ഒമ്പത് ദിനാറില്‍ നിന്ന് 16 ദീനാറാക്കി ഫീ വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

എന്നാൽ, നേരത്തെ ഉണ്ടായിരുന്ന സംവിധാനത്തിൽ നിന്ന് യാതൊരു വിധ മാറ്റവും ഉണ്ടായിട്ടില്ലെന്നും ചില സമയത്ത് ഉണ്ടാകുന്ന പോലെ വിസ നിരസിച്ചപ്പോൾ അവർക്ക് 16 റിയാലിനുള്ള വിസ ലഭിക്കുകയും ചെയ്തത് മാനദണ്ഡമാക്കിയാണ് മൾട്ടിപ്പിൽ വിസ തന്നെ ബഹ്‌റൈനിലേക്ക് വേണമെന്ന തരത്തിൽ വാർത്ത പുറത്ത് വരാൻ കാരണമെന്നും പഴയത് പോലെ തന്നെ 9 ദിനാർ നൽകി സിംഗിൾ എൻട്രി വിസ തന്നെ ലഭിക്കുന്നുണ്ടെന്നും ബഹ്‌റൈനിലെ വിവിധ ട്രാവൽ ഏജൻസികൾ സാക്ഷ്യപ്പെടുത്തി.

സഊദിയില്‍ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തുന്നവരുടെ വിസ പുതുക്കുന്നതിന് കുടുംബങ്ങള്‍ സമേതം ബഹ്‌റൈനിലോ ജോര്‍ദാനിലോ പോയാണ് ഇപ്പോള്‍ വിസ പുതുക്കുന്നത്. ജോര്‍ദാനിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ പ്രത്യേകമായെടുക്കേണ്ടതില്ലെന്നതും ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെന്നതും ആശ്വാസമാണ്. ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ സഊദിയിലെ പ്രവാസി കുടുംബങ്ങളാണ് ജോർദാൻ കൂടുതലായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ബഹ്‌റൈനിലേക്ക് നേരത്തെ തന്നെ വിസയെടുക്കണം. ബഹ്‌റൈന്‍ ഇലക്ട്രോണിക് വിസ സര്‍വീസ് വെബ്‌സൈറ്റ് വഴിയോ ബഹ്‌റൈനിലെ ഓഫീസുകള്‍ വഴിയോ ആണ് വിസയെടുക്കേണ്ടത്. ബഹ്‌റൈന്‍ ഓഫീസുകള്‍ വഴി ഇപ്പോഴും സിംഗിള്‍ വിസ ലഭിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് സഊദി സന്ദർശക വിസക്കാർ ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നത്.

ബഹ്‌റൈന്‍ ഇലക്ട്രോണിക് വിസ സര്‍വീസ് വെബ്‌സൈറ്റ് വഴി വിസക്കായി അപേക്ഷിക്കാമെങ്കിലും ചില ഘട്ടങ്ങളിൽ നിരസിക്കാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ ട്രാവൽ ഏജൻസികൾ മുഖേനയാണ് ഭൂരിഭാഗം കുടുംബങ്ങളും ബഹ്‌റൈൻ വിസ എടുക്കുന്നത്. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ ആയിരം ഡോളര്‍ മിനിമം ബാലന്‍സുള്ള ബ്ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകള്‍ സമർപ്പിക്കണമെന്നതും ഇതെല്ലാം നൽകിയിട്ടും നിരസിക്കുന്നുവെന്നതും മനസിലാക്കി കുടുംബങ്ങൾ ബഹ്‌റൈനിലെ അംഗീകൃത ട്രാവൽ ഏജൻസികളെ സമീപിക്കുകയാണ് ചെയ്യുന്നത്.

========================================

സഊദി സന്ദർശക വിസക്കാർക്ക് ചുരുങ്ങിയ ചിലവിൽ ബഹ്‌റൈനിൽ പോയി സഊദിയിലേക്ക് തിരിച്ചു വരാം. ബന്ധപ്പെടുക: Journeys world travels and Limousine. http://wa.me/+966503347439
http://wa.me/+97334436073

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക