ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി

0
1288

മസ്‌കത്ത്: ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (41) ആണ് മരിച്ചത്. 

പത്ത് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ഗോപകുമാര്‍ റുസ്‍താക്കില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. അപകടത്തെ തുടര്‍ന്ന് റുസ്‍താഖിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

പിതാവ് – സദാശിവന്‍ നായര്‍, മാതാവ് – സീതാ ലക്ഷ്മി അമ്മ. ഭാര്യ – ആതിര. മക്കള്‍ – ഗൗതം, ഗൗതമി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.