റിയാദ്: സഊദിയിൽ നടക്കുന്ന അക്രമ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് സ്ഥിരീകരിച്ച് സൗദി അഭിഭാഷകനായ അൽ മുഹൈമിദ്.
ഇത്തരത്തിൽ കുറ്റ കൃത്യം ചെയ്യുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷയോ 500,000 രൂപ പിഴയോ വിധിക്കും. ഇങ്ങനെ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ നിന്നും കുറ്റവാളികൾക്ക് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള സംഭാഷണങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നതിനാൽ കുറ്റാന്വേഷണങ്ങൾക്കാവശ്യമായ ഈ സാങ്കേതിക തെളിവുകൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.