എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അടിയന്തര ലാൻഡിങ്ങ്;വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കി

0
5993

തിരുവനന്തപുരം: ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനമാണ് വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടത്.

സാങ്കേതിക തകരാറാണെന്നാണ് സംശയം. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. വിമാനം ഉച്ചയ്ക്ക് 12.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമെന്നാണ് വിവരം. നിലവിൽ വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയാണ്.

9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു.