ഇന്തോനേഷ്യയിൽ ഭൂചലനം

0
8151

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹല്‍മഹേര ദ്വീപുകള്‍ക്ക് വടക്കായി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍ സി എസ്) അറിയിച്ചു.

ഭൂമിക്കടിയില്‍ 99 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലര്‍ച്ചെ 1:32ഓടെയാണ് ചലനം അനുഭവപ്പെട്ടത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീരില്‍ 3.4 തീവ്രതയേറിയ നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.