ജിദ്ദ: ബ്ലാസ്റ്റേഴ്‌സ് എഫ്. സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലീഗിലെ എ-ഡിവിഷൻ മത്സരത്തിൽ ടീം എ. സി. സി, സബീൻ എഫ്. സി യെ നേരിടും. അൽമാസ് പ്ലാസ്റ്റിക്ക്സ് ആൻഡ് ക്ലീനിങ്, എൻ- കോൺഫോർട്സ്, ബാഹി ഗ്രൂപ്പ് എന്നിവർ പ്രായോജകരാകുന്ന ടൂർണ്ണമെന്റിൽ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ഏറെ നിർണ്ണായകമാണ്. ഇരു ടീമുകൾക്കും ഫൈനൽ ഉറപ്പിക്കാൻ ഇന്നത്തെ കളി ജയിക്കേണ്ടതുണ്ട്.
നിലവിലെ സിഫ് ചാമ്പ്യന്മാരായ സബീൻ എഫ് സി യും, ജിദ്ദയിലെ ഏറ്റവും പഴയ ക്ലബ്ബ് ആയ എ. സി. സി യും ഏറ്റുമുട്ടുന്ന “ജിദ്ദ ക്ലാസികോ”യാണ് ജിദ്ദ പട്ടണം വെള്ളിയാഴ്ച സാക്ഷ്യം വഹിക്കുന്നത്. നാട്ടിൽ നിന്നും നിരവധി കളിക്കാർ ഇത്തവണത്തെ മത്സരങ്ങൾക്ക് എത്തിയിട്ടുണ്ട്.
8 മണിക്ക് നടക്കുന്ന ആദ്യ ബി- ഡിവിഷൻ മത്സരത്തിൽ യാസ് എഫ്. സി, യുത്ത് ഇന്ത്യ എഫ്. സിയെ നേരിടും. റിയൽ കേരളയുടെ എ-ഡിവിഷൻ പ്ലയെഴ്സിനെ ലോൺ അടിസ്ഥാനത്തിൽ യാസിനു വേണ്ടി ഇത്തവണ മത്സര രംഗത്തുണ്ട്.
9 മണിക്ക് നടക്കുന്ന രണ്ടാം ബി- ഡിവിഷൻ മത്സരത്തിൽ ജിദ്ധ എഫ്. സി, ഐ. ഐ. എസ്. ജെ – ബി സി സി എഫ്. സിയെ നേരിടും. ആദ്യ കളിയിൽ പരാജയപ്പെട്ടതിനാൽ ജിദ്ദ എഫ്. സിക്ക് ഈ കളി വളരെ നിർണ്ണായകമാണ്. ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന അണ്ടർ 19 ടീം അംഗങ്ങളാണ് ഐ. ഐ. എസ്. ജെ – ബി സി സി എഫ് സി ടീമിൽ അണിനിരക്കുന്നത്.
ബ്ളാസ്റേഴ്സ് സൂപ്പർ ലീഗിൽ എബോവ്-40 മത്സരങ്ങൾ അടുത്ത ആഴ്ച മുതലാണ് തുടങ്ങുന്നത്. ഫ്രണ്ട്‌സ് ക്ലബ്, ഫ്രൈഡേ ഫുട്ബോൾ, സ്പോർട്ടിങ് പേരെന്റ്സ്, ജെ എസ് സി പേരെന്റ്സ്, ഐ.ടി. സോക്കർ എന്നിവരാണ് എബോവ്-40 മത്സരങ്ങളിൽ പങ്കെടുക്കുന്നത്.