ഉംറ നിർവഹിച്ച് മദീനയിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുമായി ഇടിച്ച് അപകടം; ആറു ഇന്ത്യക്കാർ മരിച്ചു

0
3243

ജിദ്ദ: സഊദിയിൽ വാഹനാപകടം.
നാലംഗ കുടുംബം ഉൾപ്പെടെ ആറ് കർണാടക സ്വദേശികൾ മരിച്ചതായി വിവരം. ഉംറ നിർവഹിച്ച് മദീനയിലേക്ക്
പോവുകയായിരുന്ന ബസ് ലോറിയുമായി ഇടിച്ചാണ് അപകടം

കലബുറഗിയിലെ സാമൂഹിക പ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് സൈനുദ്ദീൻ സാഹിബും മരണപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. സേലം സ്വദേശി ബീഗം മുഹമ്മദ് അലി, കർണാടക റെയ്ചർ സ്വദേശികളായ ഒരേ കുടുംബത്തിലെ ശാഫിദ് ഹുസൈൻ സുല്ലഡ്, ബഡെജാൻ സുല്ലഡ്, സിറാജ് ബീഗം സുല്ലഡ്, സമീർ സുല്ലഡ് എന്നിവരാണ് മരിച്ച മറ്റുള്ളവർ. സൈനുദ്ദീൻ സാഹിബിന്റെ മയ്യിത്ത് മക്കയിൽ ഖബറടക്കാൻ നടപടി പൂർത്തിയായതായി ബന്ധുക്കൾ പറഞ്ഞു.