മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

0
2889

സലാല: മലപ്പുറം സ്വദേശി സലാലയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചേളാരി സൂപ്പർ ബസാറിലെ ചോലയിൽ വീട്ടിൽ അഷറഫ് (50) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

രണ്ടു വർഷത്തിലേറെയായി സഅദയിലെ അൽ കഫീല ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്നു.