ചെരുപ്പില്‍ മിശ്രിതം, മലദ്വാരത്തില്‍ കാപ്‌സ്യൂള്‍; നെടുമ്പാശ്ശേരിയില്‍ 1,800 ഗ്രാം സ്വര്‍ണം പിടിച്ചു

0
2634

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ ചെരിപ്പുമായി യുവാവ് കസ്റ്റംസിന്റെ പിടിയില്‍. ദുബൈയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുഹമ്മദാണ് ചെരുപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വാരത്തില്‍ നിന്ന് കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം.

കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടിച്ച സ്വർണം

85 ലക്ഷം രൂപ വിലവരുന്ന 1871 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് ചെരിപ്പ് അഴിച്ചു നോക്കുകയായിരുന്നു. ചെരുപ്പിനകത്ത് മിശ്രിത രൂപത്തില്‍ സ്വര്‍ണം ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ മലദ്വാരത്തില്‍ മൂന്ന് കാപ്‌സ്യൂളുകള്‍ ഒളിപ്പിച്ചതായും കണ്ടെത്തി.