മാറാക്കര ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ മെമ്പർഷിപ്പ് & പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു. മാറാക്കര സി. എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൌഡമായ പരിപാടിയിൽ വെച്ച് കോട്ടക്കൽ മണ്ഡലം എം. എൽ. എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ റാഷിദ്‌ തൊഴലിന് കാർഡ് നൽകി പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ജീവിതച്ചെലവ് കൂടി വരുന്ന ഇക്കാലത്ത് പ്രവാസി കുടുംബങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന താണ് മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രിവിലേജ് കാർഡ് എന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങൾ നീണ്ടു നിന്ന മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു ഏറെ ശാസ്ത്രീയമായി മെമ്പർമാരുടെ ഡാറ്റ ശേഖരിച്ചു നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തി നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡ് പദ്ധതി യഥാർഥ്യമാക്കാൻ വേണ്ടി പ്രവർത്തിച്ച മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളെ എം എൽ എ അഭിനന്ദിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങളും നടത്തി വരുന്ന മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി ചെയർമാൻ എം. ടി ബക്കർ ഹാജി കരേക്കാട് അധ്യക്ഷത വഹിച്ചു.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾക്കും പഞ്ചായത്തിൽ നിന്നുള്ള മണ്ഡലം നേതാക്കൾക്കും പുതുതായി നിലവിൽ വനിത ലീഗ് കമ്മിറ്റി ഭാര വാഹികൾക്കുമുള്ള ഗ്ലോബൽ കെഎംസിസി വക ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് ഭാരവാഹികൾക്ക് കൈമാറി.

വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിദ് മുഹമ്മദ്‌ നിഹാൽ, ഹാഫിദ് മുഹമ്മദ്‌ സാഖിബ്‌, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മുഹമ്മദ്‌ ജാസിം, ഇൻഫാസ്‌ മാലിക്‌ എന്നിവർക്കും ഗ്ലോബൽ കെഎംസിസി നടത്തിയ ഓൺലൈൻ ക്വിസ്‌ മൽസര വിജയികൾ, കേരള സന്തോഷ്‌ ട്രോഫി ടീമിൽ സെലക്ഷൻ കിട്ടിയ അബ്ദു റഹീം എന്നിവർക്കുള്ള മാറാക്കര ഗ്ലോബൽ കെഎംസിസി വക മെമെന്റോകൾ പരിപാടിയിൽ വെച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ സമ്മാനിച്ചു. ഇതോടൊപ്പം അബുദാബി കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി മാറാക്കര സി. എച്ച് സെന്ററിന് നൽകുന്ന വീൽ ചെയർ സി. എച്ച് സെന്റർ ഭാരവാഹികൾ എം എൽ എ യിൽ നിന്നും ഏറ്റു വാങ്ങി.

എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, അബു ഹാജി കാലൊടി, മൂസ ഹാജി കാടാമ്പുഴ, ഒ. കെ സുബൈർ, പി. വി നാസിബുദ്ധീൻ, ഹംസ ഹാജി മാറാക്കര, നാസർ ഹാജി കല്ലൻ, ഒ. കെ കുഞ്ഞിപ്പ, എ. പി അബ്ദു, അബൂബക്കർ തുറക്കൽ, കോട്ടക്കൽ അൽ മാസ് ഹോസ്പിറ്റൽ പ്രതിനിധി റാസിഖ്‌ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, റാഷിദ്‌ തൊഴലിൽ, ഒ. പി കുഞ്ഞി മുഹമ്മദ്‌, ജാഫറലി, ജുനൈദ് പാമ്പലത്ത്‌, സി. എ റഹ്മാൻ മാസ്റ്റർ, സുരേഷ് ബാബു, ശരീഫ ബഷീർ, ടി. വി റാബിയ, ഷംല ബഷീർ, ബുഷ്‌റ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

അസ്ക്കർ അശ്‌റഫി കരേക്കാട് ഖിറാഅത് നടത്തി. മാറാക്കര ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും കെ. എം മുസ്തഫ നന്ദിയും പറഞ്ഞു.